രോഗികള്‍ കൂടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ സോണായി പ്രഖ്യാപിക്കും, കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; മലപ്പുറത്ത് 14 ഇടത്ത് കൂടി നിരോധനാജ്ഞ

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. രോഗികള്‍ കൂടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് കൂടുതല്‍പ്പേര്‍ക്ക് രോഗം പിടിപെടുന്ന രണ്ടു ജില്ലകളില്‍ ഒന്ന് കോഴിക്കോടാണ്. രോഗികള്‍ കൂടുന്ന തദ്ദേശ സ്ഥാപനങ്ങളെ ക്രിട്ടിക്കല്‍ സോണായി തിരിച്ച് നിയന്ത്രണം കടുപ്പിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ഒരേ സമയം ചികിത്സയിലുള്ള 50,000 രോഗികളെ വരെ ഉള്‍ക്കൊള്ളാനുള്ള സംവിധാനം കോഴിക്കോട്ട് ജില്ലയിലുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 14 പഞ്ചായത്തുകളില്‍ കൂടി കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 9 മുതല്‍ പ്രാബല്യത്തിലാകും. 30 വരെ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതലുള്ള പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്.

ഇതോടെ ജില്ലയിലെ 38 തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞയാകും.  പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവന്നൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്‍പകഞ്ചേരി എന്നി പഞ്ചായത്തുകളിലാണ് പുതുതായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com