ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

വേ​ലി​യേ​റ്റ സ​മ​യ​ത്ത് തീ​ര​പ്ര​ദേ​ശ​ത്തി​ന്റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ  വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കൊ​ല്ലം, ആ​ല​പ്പു​ഴ, കൊ​ച്ചി, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ എ​ന്നീ തീ​ര​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും 28ന് ​രാ​ത്രി 11.30 വ​രെ  ഉ​യ​ർന്ന തി​ര​മാ​ലയ്ക്ക് സാധ്യത.​ ഒ​ന്ന​ര മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തിരമാല വന്നേക്കാം. ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകി.

തീ​ര​ദേ​ശ​വാ​സി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും  ജാ​ഗ്ര​ത പു​ല​ർത്ത​ണം. വേ​ലി​യേ​റ്റ സ​മ​യ​ത്ത് തീ​ര​പ്ര​ദേ​ശ​ത്തി​ന്റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ  വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കാ​നി​ട​യു​ള്ള​തി​നാ​ൽ തീ​ര​മേ​ഖ​ല​യി​ൽ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ഇ​റ​ക്ക​രു​ത്.

മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഹാ​ർബ​റി​ൽ കെ​ട്ടി​യി​ട​ണം. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണം. ബീ​ച്ചി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​ര യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ഉ​യ​ർന്ന തി​ര​മാ​ല​ക​ളു​ള്ള​പ്പോ​ൾ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com