കൊടകര കുഴല്‍പ്പണ കവര്‍ച്ച; 23ലക്ഷം രൂപ കണ്ടെത്തി

കൊടകരയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കൊണ്ടുവരും വഴി തട്ടിക്കൊണ്ടുപോയ കുഴല്‍പ്പണം കണ്ടെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കൊടകരയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കൊണ്ടുവരും വഴി തട്ടിക്കൊണ്ടുപോയ കുഴല്‍പ്പണം കണ്ടെടുത്തു.  23 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കേസിലെ ഒന്‍പതാം പ്രതി ബാബുവിന്റെ വീട്ടില്‍ നിന്നാണ് പണം കിട്ടിയത്. കേസില്‍ ഇതുവരെ 9പേര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പണം കൊണ്ടുവന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. പണം കൊണ്ടുവന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് ആരോപണം നിഷേധിച്ച് പാര്‍ട്ടി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ രംഗത്തുവന്നിരുന്നു. 

വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയെടുത്തു എന്നാണ് കേസ്.

എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളം കവര്‍ന്നതാണെന്ന് കണ്ടെത്തി.

സംഭവത്തില്‍, കുഴല്‍പ്പണം കൊണ്ടുവന്നത് ബിജെപിക്കു വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്തുവന്നിരുന്നു. സമാനമായ സംഭവം പാലക്കാടും നടന്നിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com