സിനിമ, സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെയ്ക്കണം: മുഖ്യമന്ത്രി 

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സീരിയല്‍, സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സീരിയല്‍, സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അകലം പാലിച്ച് നടത്താന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി വാര്‍ത്താസേേമ്മളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും 35000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. എറണാകുളത്തും കോഴിക്കോട്ടും പ്രതിദിനം അയ്യായിരം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിലാണ് സീരിയല്‍, സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. സാമൂഹിക അകലം പാലിച്ച് നടത്താന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാരണം കൊണ്ട് തന്നെ സീരിയല്‍, സിനിമ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോര്‍, ഇന്‍ഡോര്‍ ഷൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം രോഗികളുടെ എണ്ണം 38000 കടക്കുന്നത് ഇത് ആദ്യമായാണ്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു തന്നെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com