കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ട്യൂഷൻ സെന്ററിൽ ക്ലാസ്; മലപ്പുറത്ത് രണ്ട്  പേർ അറസ്റ്റിൽ

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ട്യൂഷൻ സെന്ററിൽ ക്ലാസ്; മലപ്പുറത്ത് രണ്ട്  പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കോവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടിയിലെ യൂണിവേഴ്‌സൽ സെന്റർ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നടത്തിയെന്നാണ് കണ്ടെത്തിയത്. കോവിഡ് ബാധിച്ച വിദ്യാർഥികളുമായി സമ്പർക്കം പുലർത്തിയവരും മറ്റു കുട്ടികളുമായി ഇടപഴകിയിരുന്നതായും അധികൃതർ കണ്ടെത്തി. 

സംഭവത്തിൽ കലക്ടർ, ഡി എംഒ, സി ഡബ്യു സി ചെയർമാൻ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.  സെന്ററിലെ മുഴുവൻ കുട്ടികളെയും വീട്ടിലേക്ക് പറഞ്ഞ് വിടാൻ പോലീസ് നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ മാനേജരടക്കം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടക്കൽ സിഐ എം സുജിത്ത് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com