നാളെയും മറ്റന്നാളും പുറത്തിറങ്ങുന്നത് ഒഴിവാക്കണം; ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; രണ്ട് മാസ്‌ക് ധരിക്കണം

ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ഡോക്റ്ററോ ആശുപത്രി അധികൃതരോ നല്‍കുന്ന കത്തോ സ്വയം പ്രസ്താവനയോ കയ്യില്‍ കരുതി വളരെ അത്യാവശ്യകാര്യങ്ങള്‍ക്ക് യാത്ര ചെയ്യാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന നാളെയും മറ്റെന്നാളും ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ഡോക്റ്ററോ ആശുപത്രി അധികൃതരോ നല്‍കുന്ന കത്തോ സ്വയം പ്രസ്താവനയോ കയ്യില്‍ കരുതി വളരെ അത്യാവശ്യകാര്യങ്ങള്‍ക്ക് യാത്ര ചെയ്യാം. 

മാര്‍ക്കറ്റിലെ സ്ഥാപനങ്ങളും കടകളും നിശ്ചിതസമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുവെന്ന് മാര്‍ക്കറ്റ് കമ്മിറ്റികള്‍ ഉറപ്പ് വരുത്തണം. ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുമായി പോലീസ് സ്ഥിരമായി സമ്പര്‍ക്കം പുലര്‍ത്തണം. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം സഞ്ചരിക്കുന്നതാണ് ഉചിതം. കുടുംബാംഗങ്ങള്‍ ആണെങ്കില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ രണ്ടുപേരും രണ്ടുമാസ്‌ക്ക് വീതം ധരിച്ചുമാത്രമേ യാത്ര ചെയ്യാവൂ.  

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് ഡിവൈ.എസ്.പിമാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അവരുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കണം. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാസ്‌ക് ധരിക്കാത്ത 21,638 പേര്‍ക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 10,695 കേസുകളും രജിസ്റ്റര്‍ ചെയ്തു.  66,52,200 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com