18നും 45നും ഇടയിൽ പ്രായമുള്ളവർക്കും വാക്സിൻ സൗജന്യം: ഉത്തരവിറങ്ങി 

സംസ്ഥാനത്ത് 18നും 45നും ഇടയിൽ പ്രായമായവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ആരോ​ഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 18നും 45നും ഇടയിൽ പ്രായമായവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ആരോ​ഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ മേഖലയിലാണ് വാക്സിന്‍ സൗജന്യമായി നല്‍കുക.  കഴിഞ്ഞ ദിവസം മുതല്‍ കോവിൻ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കുള്ള വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. 

പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി ലഭിക്കും.  സംസ്ഥാനത്ത്  എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും സൗജന്യ കോവിഡ് വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

18 നും 45 നും ഇടയിലുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ സൗജന്യമായി തന്നെ നൽകാൻ ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കേരളം ഒരു കോടി ഡോസ് വാക്സിൻ വില കൊടുത്ത് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വാക്സിൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com