കാസര്‍കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; എട്ടു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ 

മറ്റു ജില്ലകള്‍ക്ക് സമാനമായി കോവിഡ് വ്യാപനനിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: മറ്റു ജില്ലകള്‍ക്ക് സമാനമായി കോവിഡ് വ്യാപനനിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. എട്ടു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീലേശ്വരം, കാഞ്ഞങ്ങാട് അടക്കം 15 ഇടത്തെ നിയന്ത്രണം ഒരാഴ്ച കൂടി തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്. ചൊവ്വാഴ്ച നാല് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലാണ്. അതായത് പരിശോധിക്കുന്നവരില്‍ പകുതിയിലേറെ പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലമാണ്. ഇന്നലെ 1063 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ പതിനായിരത്തോളം ആളുകളാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com