തിരുവനന്തപുരത്ത് ജയിലില്‍ നിന്ന്  ഇറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 07:00 PM  |  

Last Updated: 01st August 2021 07:00 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട പ്രതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നരുവാമൂട് ആയക്കോണം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്.

വിയ്യൂര്‍ ജയിലില്‍ നിന്നും രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ അനീഷ് നരുവാമൂട് മച്ചേലുള്ള ഹോളോ ബ്രിക്‌സ് കമ്പനിയിലായിരുന്നു താമസം. ഇവിടെ ഉറങ്ങി കിടക്കുമ്പോഴായിരുന്നു അജ്ഞാതസംഘം എത്തി കൊലപ്പെടുത്തിയത്. 

കൊലപാതകം, വധശ്രമം, നിരവധി കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അനീഷ്. കൊലയ്ക്ക് പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര തവരവിളയില്‍ പരിശോധനയില്‍ പൊലീസ് രണ്ട് പ്രതികളെ പിടികൂടി.