കാസര്‍കോട് നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള ബസുകള്‍ അതിര്‍ത്തിവരെ മാത്രം; കെഎസ്ആര്‍ടിസി സര്‍വീസില്‍ മാറ്റം

കാസര്‍കോട് നിന്ന് മംഗളൂരു ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌


കാസര്‍കോട്: കാസര്‍കോട് നിന്ന് മംഗളൂരു ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി. കര്‍ണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കലക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണ്ണാടകയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കാസര്‍കോട്- മംഗലാപുരം, കാസര്‍കോട്്-സുള്ള്യ, കാസര്‍കോട്-പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍ നാളെമുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 

അതേ സമയം ബെംഗുളുരുവിലേക്കുള്ള സര്‍വീസുകള്‍ സാധാരണഗതിയില്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയാണ് നിലവില്‍ ബെംഗുളുരുവിലേക്ക് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം -ബെംഗുളുരു റൂട്ടില്‍ ഒരു സ്‌കാനിയ ബസും, ബാക്കി 14 ഡീലക്‌സ്-എക്‌സ്പ്രസ് ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. 

കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ 72 മണിയ്ക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രാ വേളയില്‍ കൈയ്യില്‍ കരുതണം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com