നാവികസേന ഉദ്യോഗസ്ഥന്‍ അരുവിയില്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 05:09 PM  |  

Last Updated: 01st August 2021 05:09 PM  |   A+A-   |  

marmala_waterfalls

മാര്‍മല വെള്ളച്ചാട്ടം അരുവി/ ഫെയ്‌സ്ബുക്ക്‌

 

കോട്ടയം: കോട്ടയം തീക്കോയി മാര്‍മല വെള്ളച്ചാട്ടത്തിലെ അരുവിയില്‍ കുളിക്കാനിറങ്ങിക നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശി അഭിഷേക് (28) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്നുള്ള നേവി സംഘം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

കൊച്ചി നേവല്‍ ബേസില്‍ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. ഇതില്‍ നാല് പേര്‍ അരുവിയില്‍ കുളിക്കാനിറങ്ങിപ്പോഴാണ് അപകടം നടന്നത്. അറുവിയിലിറങ്ങിയ അഭിഷേക് ചുഴിയിലകപ്പെടുകയായിരുന്നു. അരുവിയില്‍ മുങ്ങിത്താഴ്ന്ന അഭിഷേകിന്റെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.