ഒരാഴ്ച മുൻപ് ജയിൽ മോചിതൻ; കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 12:14 PM  |  

Last Updated: 01st August 2021 12:14 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കാപ്പാ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പള്ളിച്ചൽ പഞ്ചായത്തിലെ നരുവാമൂട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുളകത്തിൽ സ്വദേശി അനീഷ് (35) ആണ് മരിച്ചത്. 

കാപ്പാ കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അനീഷ്. കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന അനീഷ് ഒരാഴ്ച മുമ്പാണ് ജയിൽ മോചിതനായത്.

നരുവാമൂടിന്  സമീപമുള്ള മുളക്കലിൽ പ്രവർത്തിക്കാതെ കിടക്കുന്ന ഹോളോബ്രിക്സ് കെട്ടിടത്തിലാണ് വെട്ടേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പരവൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.