ഇന്ന് മുതൽ കേരള അതിർത്തികളിൽ കർശന പരിശോധന; ക‍ർണാടകത്തിലേക്ക് കടക്കാൻ ആർടിപിസിആർ നെഗറ്റീവ് നിർബന്ധം 

വാക്സിൻ എടുത്തവർക്കും കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബെം​ഗളൂരു: ഇന്ന് മുതൽ കേരള അതിർത്തികളിൽ കർണാടക പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്സിൻ എടുത്തവർക്കും കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിർത്തി കടക്കാൻ അനുവാദമുള്ളു. അതിർത്തികളിൽ പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചു. ‌

റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കർണാടകത്തിൽ പോയി വരുന്നവർ 15 ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം.  

ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കാസർകോട്ടേയ്ക്കുള്ള ബസ് സർവീസ് നിർത്തി വച്ചു. സർക്കാർ, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. കേരളത്തിൽ കൊവിഡ് വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com