നൂറിലേറെ കേസില്‍ പ്രതി; ട്യൂബ് ഖാദര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 04:34 PM  |  

Last Updated: 01st August 2021 04:34 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മോഷണം നടത്തിയ ശേഷം ഒളിവില്‍ പോയ ആളെ നാല് വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. 2018ല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പുതുവല്‍പുരയിടം വീട്ടില്‍ ട്യൂബ് ഖാദര്‍ എന്ന് വിളിക്കുന്ന അബ്ദുള്‍ ഖാദറിനെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ പൊലീസും ഷാഡോ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

2018ല്‍ സ്വര്ണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളുമായിരുന്നു ഇയാള്‍ മോഷ്ടിച്ചത്. സംസ്ഥാനത്ത് ഉടനീളം അനവധി  മോഷണകേസ്സുകളിലെ പ്രതിയായ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം  കഴിഞ്ഞമാസം പൂജപ്പുരയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസ് കുത്തിതുറന്ന് ലാപ്‌ടോപ്പുകളും , പ്രൊജക്ടറും അടക്കം കവര്‍ച്ച നടത്തിയിരുന്നു. ഈ കേസ്സിലെ മറ്റ് മൂന്ന് പ്രതികളെ പൂജപ്പുര പൊലീസ് പിടികൂടിയെങ്കിലും മുഖ്യപ്രതിയായ ഖാദറിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം ജില്ലയിലെ മിക്ക പൊലീസ് സ്‌റ്റേഷനുകളിലും മോഷണകേസ്സുകളില്‍ ജയില്‍ ശിക്ഷ  അനുഭവിച്ചിട്ടുള്ള ഇയാളെ തിരുവനന്തപുരം സിറ്റി പൊലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിച്ച് വരുകയായിരുന്നു.  തമിഴ്‌നാട്ടിലും കൊല്ലം ,ആലപ്പുഴ , എറണാകുളം , തൃശൂര്‍ ജില്ലകളിലെയും നിരവധി മോഷണകേസ്സുകളിലെ  പ്രതിയാണ് ഇയാള്‍. എറണാകുളം ജില്ലയില്‍  ആലുവ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ വീട് കുത്തിതുറന്ന്  വന്‍മോഷണം നടത്തിയതും ഇയാളുടെ നേതൃത്വത്തില്‍ ഉള്ള സംഘമായിരുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഡി.എസ്സ് സുനീഷ് ബാബുവിന്റെയും ജില്ലാ െ്രെകം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുല്‍ഫിക്കറിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്  മോഷണ സംഘങ്ങള്‍ക്കെതിരെ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്.