ഇരട്ട സഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2021 09:21 AM  |  

Last Updated: 02nd August 2021 11:13 AM  |   A+A-   |  

nisar

ആത്മഹത്യ ചെയ്ത ഇരട്ട സഹോദരങ്ങള്‍ / ടെലിവിഷന്‍ ചിത്രം

 

കോട്ടയം : കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുവാക്കുളം സ്വദേശികളായ നിസാര്‍, നസീര്‍ എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. 

ഇരട്ട സഹോദരങ്ങളെ കൂടാതെ മാതാവ് മാത്രമാണ് വീട്ടില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ബാങ്കില്‍ നിന്നും ലോണെടുത്തതിന് ജപ്തി നോട്ടീസ് ഇവര്‍ക്ക് ലഭിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. 

ക്രെയിന്‍ സര്‍വീസ് സ്ഥാപനം നടത്തി വരികയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.