കോവിഡ് :കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത് ;  ആരോഗ്യ മന്ത്രിയും ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2021 06:45 AM  |  

Last Updated: 02nd August 2021 06:45 AM  |   A+A-   |  

covid cases in kerala

കേന്ദ്രസംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, എഎന്‍ഐ ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്നിന്  തിരുവനന്തപുരം ജില്ലാ കളക്ടറുമായും  ജില്ലയിലെ ഉദ്യോഗസ്ഥരുമായും കോവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യും. തുടർന്ന് വിദഗ്ധ സമിതി അംഗങ്ങളെയും കാണും. 

സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ സന്ദർശനം പൂർത്തിയാക്കിയാണ് സംഘം തലസ്ഥാനത്തെത്തിയിരിക്കുന്നത്. ടിപിആർ 13 ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് 
വിദ​ഗ്ധ സംഘം നിർദേശം നൽകും.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആര്‍ കെ സിംഗിന്റെ നേതൃത്വത്തിലുള്ള ആറം​ഗ സംഘമാണ് കേരളത്തിൽ സന്ദർശനം നടത്തുന്നത്. ടിപിആർ അ‍ഞ്ചിൽ താഴെ എത്തിക്കണമെന്ന് വിദ​ഗ്ധ സമിതി ആരോ​ഗ്യവകുപ്പിന് നിർദേശം നൽകിയിരുന്നു. ടിപിആർ ഉയരുന്നത് ​ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദ​ഗ്ധ സംഘത്തിന്റെ വിലയിരുത്തൽ.