അച്ഛനും മകളും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2021 06:59 AM  |  

Last Updated: 02nd August 2021 06:59 AM  |   A+A-   |  

sarika

മരിച്ച പീതാംബരന്‍, ശാരിക / ടെലിവിഷന്‍ ചിത്രം

 

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയിൽ  പിതാവിനേയും മകളേയും  വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട്  റിട്ട: ടെക്നിക്കൽ ഡയറക്ടർ  ആവേത്താൻ വീട്ടിൽ പീതാംബരൻ(61), മകൾ  ശാരിക(31) എന്നിവരെയാണ്‌   മരിച്ച  നിലയിൽ കണ്ടെത്തിയത്. 

രണ്ടു കിടപ്പുമുറികളിലായി  ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്. ആത്‍മഹത്യാ  കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പ്രബാവതിയാണ് പീതാംബരന്റെ ഭാര്യ. മകൻ പ്രജിത്. ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി.