ഷേക്ക് ദര്‍വേഷ് സാഹിബ് ജയില്‍ മേധാവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2021 06:15 AM  |  

Last Updated: 02nd August 2021 06:15 AM  |   A+A-   |  

darvesh sahib

ഷേക്ക് ദര്‍വേഷ് സാഹിബ്/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന ജയില്‍ മേധാവിയായി എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനെ നിയമിച്ചു. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് നിയമനം. നിലവില്‍ കേരള പൊലീസ് ട്രെയിനിങ് അക്കാദമി ഡയറക്ടറാണ്. 

1990 കേഡല്‍ കേരള കേഡര്‍ ഐപിഎസ് ഓഫീസറായ ഷേക്ക് ദര്‍വേഷ് സാഹിബ് നേരത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, ക്രൈം എഡിജിപി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.