അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാടും കര്‍ണാടകയും ; 'ആര്‍ടിപിസിആറിന് സാംപിള്‍ നല്‍കണം' ; തലപ്പാടിയില്‍ നിന്നും പ്രത്യേക ബസ് സര്‍വീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2021 08:01 AM  |  

Last Updated: 02nd August 2021 08:01 AM  |   A+A-   |  

kerala_-_karnataka

ഫയല്‍ ചിത്രം

 


കാസര്‍കോട് : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് കര്‍ണാടകയും തമിഴ്‌നാടും കേരള അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കി. കാസര്‍കോട്ടെ തലപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. 

അവിടെ വെച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി യാത്രക്കാരില്‍ നിന്നും സാംപിള്‍ ശേഖരിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. തലപ്പാടിയില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസിലാണ് സഞ്ചരിക്കാനാകുക. 

തമിഴ്‌നാട് വാളയാര്‍ അതിര്‍ത്തിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാളയാര്‍ അതിര്‍ത്തി കടത്തിവിടുന്നത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ രേഖകളുമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നുണ്ട്.  

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സാംപിള്‍ നല്‍കിയും അതിര്‍ത്തി കടക്കാം. ഇന്ന് ചെക് പോസ്റ്റില്‍ പ്രത്യേക കോവിഡ് പരിശോധന കേന്ദ്രം സ്ഥാപിക്കും. കോയമ്പത്തൂര്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തും.