വിദേശ മദ്യത്തിന്റെ വില കൂടില്ല; ബെവ്കോയുടെ തീരുമാനം മരവിപ്പിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 08:21 AM  |  

Last Updated: 03rd August 2021 08:33 AM  |   A+A-   |  

Liquor price hike

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിദേശ നിർമിത വിദേശ മദ്യത്തിന്റെ വില വർദ്ധിപ്പിക്കാനുള്ള ബെവ്കോയുടെ തീരുമാനം മരവിപ്പിച്ചു. പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളമാണ് വില വർദ്ധിച്ചത്. ബെവ്‌കോയുടെ ഏകപക്ഷീയ തീരുമാനത്തിൽ സർക്കാർ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്നാണ്  വില വർദ്ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചത്. 

വെയർഹൗസ് നിരക്കും റീട്ടെയിൽ മാർജിനും കുത്തനെ ഉയർത്തിയിരുന്നു. വെയർ ഹൗസ് മാർജിൻ അഞ്ച് ശതമാനത്തിൽ നിന്ന് 14 ശതമാനമായും റീട്ടെയിൽ മാർജിൻ 3 ശതമാനത്തിൽ നിന്ന് 20 ശതമാനമായാണ് ഉയർത്തിയിരുന്നത്. അതേസമയം ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. കോവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണ് വില വർദ്ധിപ്പിച്ചത് എന്നായിരുന്നു വിശദീകരണം.