ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷൻ ഡോ.ഉമ്മർ കോവിഡ് ബാധിച്ച് മരിച്ചു 

കോഴിക്കോ​ട്ടെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലായിരുന്നു 
ഡോ. ഇ കെ ഉമ്മർ/ചിത്രം: ഫേസ്ബുക്ക്
ഡോ. ഇ കെ ഉമ്മർ/ചിത്രം: ഫേസ്ബുക്ക്

കോഴിക്കോട്: ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷനും മുൻ മലപ്പുറം ജില്ല മെഡിക്കൽ ഓഫിസറുമായിരുന്ന ഡോ. ഇ കെ ഉമ്മർ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസ്സായിരുന്നു. ആരോഗ്യ വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 

കോവിഡ് മൂലം ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോ​ട്ടെ സ്വകാര്യ അശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. 

നിലമ്പൂർ ഏലംകുളം ആശുപത്രി ഉടമയാണ്. ഭാര്യ: ഖമറുന്നിസ, മക്കൾ: ജനീഷ് , ഡോ.അനീഷ്, ഡോ.സനീഷ്. മരുമക്കൾ: സിൻസി. ഡോ.റംന, ഡോ.റസില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com