മാസ്‌കില്ലാത്തത് ചോദ്യം ചെയ്തു; താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 12:24 PM  |  

Last Updated: 03rd August 2021 12:24 PM  |   A+A-   |  

DOCTOR ATTACKED

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പാറശ്ശാലയില്‍ മാസ്‌കില്ലാത്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സനോജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.കൈയില്‍ പരിക്കേറ്റ് വന്ന രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ മര്‍ദിച്ചത്. ഇവര്‍ക്കാര്‍ക്കും മാസ്‌കില്ലായിരുന്നു. മാസ്‌ക് നിര്‍ബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രകോപനം. ബഹളം കേട്ട് ഓടിയെത്തിയ ഡോക്ടറെയാണ് നാലംഗ സംഘം ആക്രമിച്ചത്.

ഒരുപാട് ആരോഗ്യ പ്രശ്നങ്ങളുള്ള ആളാണ് മര്‍ദനമേറ്റ ഡോക്ടറെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഈ ആശുപത്രിയില്‍ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചിരുന്നു.