എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രം ; യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 03rd August 2021 12:56 PM |
Last Updated: 03rd August 2021 12:56 PM | A+A A- |

ഹൈക്കോടതി /ഫയല്‍ ചിത്രം
കൊച്ചി : എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്ന് ഹൈക്കോടതി. യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പിഎസ് സി ജോലിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം.
സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളതെന്നും കോടതി പറഞ്ഞു.
ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ പിഎസ് സി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇനിയും റാങ്ക് പട്ടിക നീട്ടുക അപ്രായോഗികമാണെന്നും മുന്‍പ് കാലാവധി നീട്ടി നല്‍കിയിരുന്നുവെന്നും പി എസ് സി ഹൈക്കോടതിയില്‍ അറിയിച്ചു.
ഉചിതമായ കാരണമില്ലാതെ ഇനി നീട്ടാനാവില്ല. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും പി എസ് സി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.