പെൻഷൻ പരിഷ്​കരണം: സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കേ​ണ്ട സ​മ​യ​പ​രി​ധി നീട്ടി, മൂന്നാം ഗഡു ഈ മാസം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 07:45 AM  |  

Last Updated: 03rd August 2021 07:45 AM  |   A+A-   |  

Pension distribution

പ്രതീകാത്മക ചിത്രം

 

തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​ൻ പ​രി​ഷ്​​ക​ര​ണ​ത്തെ തു​ട​ർ​ന്ന്​ ല​ഭി​ക്കേ​ണ്ട കു​ടി​ശ്ശി​കയ്ക്ക് സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കേ​ണ്ട സ​മ​യ​പ​രി​ധി നീട്ടി. സെ​പ്​​റ്റം​ബ​ർ 30 വ​രെ സ​ത്യ​വാ​ങ്​​മൂ​ലം നൽകാമെന്ന് ധ​ന​വ​കു​പ്പ്​ അറിയിച്ചു. ജൂ​ൺ 30ന്​ ​മു​മ്പ്​ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​ക​ണ​മെ​ന്നും ഇ​​ല്ലെ​ങ്കി​ൽ മൂ​ന്നാം ഗ​ഡു കു​ടി​ശ്ശി​ക ​വി​ത​ര​ണം ത​ടയാനും നേ​രത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇതിനാണ് മാറ്റം വരുത്തിയത്. 

ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ലാ​ണ്​ വി​ര​മി​ച്ച സ​ർ​വി​സ്, ​എക്സ്​ഗ്രേ​ഷ്യ, പാ​ർ​ട്ട്​​​ടൈം ക​ണ്ടി​ൻ​ജ​ൻ​റ്​ ജീ​വ​ന​ക്കാ​ർ, കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​രു​ടെ പെ​ൻ​ഷ​ൻ പ​രി​ഷ്​​ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. കു​ടി​ശ്ശി​ക തു​ക 2021 ഏ​പ്രി​ൽ, മേയ്, ആ​ഗ​സ്​​റ്റ്​, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്. 

കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​രി​പ​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കും സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സമയപരിധി നീട്ടിയത്. സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​തെ​തന്നെ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക​യു​ടെ മൂ​ന്നാ​മ​ത്തെ ഗ​ഡു ഈ മാസം വി​ത​ര​ണം ചെ​യ്യും.