സ്‌കൂളുകള്‍, കോളജുകള്‍ തുറക്കില്ല; പരീക്ഷകള്‍ക്ക് അനുമതി; കടകളില്‍ പ്രവേശിക്കാന്‍ നിബന്ധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 04:38 PM  |  

Last Updated: 04th August 2021 04:38 PM  |   A+A-   |  

lockdown

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ഓഫീസുകള്‍ തിങ്കള്‍ മുതല്‍ വരെ വെള്ളിയാഴ്ച വരെ പ്രവര്‍ത്തിക്കും.ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ ഉപേക്ഷിച്ച് പഞ്ചായത്തിലെ ജനസംഖ്യയില്‍ രോഗികളുടെ അനുപാതം കണക്കാക്കിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. എല്ലാ ബുധനാഴ്ചയും അനുപാതം പുനര്‍ നിര്‍ണയിക്കും.

സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാനാണ് അനുമതി.വ്യാപാര, വ്യവസായ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും തിങ്കള്‍ മുതല്‍ ശിനയാഴ്ച വരെ തുറക്കും. ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും രാത്രി ഒന്‍പതര വരെ ഡെലിവറി നടത്താം. മാളുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്താനും അനുമതിയുണ്ട്. 

കടകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കടകളില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല. ബാങ്കുളകള്‍ ആഴ്ചയില്‍ ആറ് ദിവസം തുറക്കും. വരുന്ന ഞായറാഴ്ച സമ്പൂര്‍ണലോക്ക് ഡൗണാണ്. എന്നാല്‍ പതിനഞ്ചാം തിയ്യതി ലോക്കഡൗണ്‍ ഇല്ല. 

മത്സരപരീക്ഷകള്‍, റിക്രൂട്ട്‌മെന്റ്, സ്‌പോര്‍ട്‌സ് ട്രയലുകള്‍ എന്നിവ നടത്താം.സര്‍വകലാശാല പരീക്ഷകള്‍ക്കും അനുമതിയുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, തീയേറ്ററുകള്‍ എന്നിവ തുറക്കില്ല. റസ്റ്റോറന്റുകളില്‍ തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ബയോ- ബബ്ള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാം. പൊതുപരിപാടികള്‍ക്ക് അനുമതിയില്ല. വിവാഹങ്ങള്‍ക്കും മരണാനന്തചടങ്ങിനും 20 പേര്‍ക്ക് മാത്രമാണ് അനുമതി.