പിപിഇ കിറ്റ് ധരിച്ച് സുഹൃത്ത് വീട്ടിലെത്തി ; കോവിഡ് ചികില്‍സയില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു, പരാതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 06:48 AM  |  

Last Updated: 04th August 2021 06:48 AM  |   A+A-   |  

crime

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കഴിയവെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചതായി പരാതി. കോവിഡ് സന്നദ്ധ പ്രവര്‍ത്തകനായ മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി പരാതി നല്‍കിയത്. തിരുവനന്തപുരത്തെ വീട്ടിലെത്തി മഹേഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ മഹേഷിനെതിരെ പൊലീസ് കേസെടുത്തു.

ഏപ്രില്‍ മാസം പിതാവിനും തനിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങള്‍ എടുക്കാന്‍ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെക്കുള്ള യാത്രയില്‍ തനിക്കൊപ്പം മഹേഷും ഒപ്പം കൂടി. വീട്ടിലെത്തിയപ്പോള്‍ ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.

ബലാല്‍സംഗത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച തന്നെ വിവാഹ വാഗ്ദാനം നല്‍കി പിന്തിരിപ്പിച്ചു. തന്റെ അച്ഛന്‍ മരിച്ചതിന് പിന്നാലെ മഹേഷ് പിന്മാറിയെന്നും യുവതി പറയുന്നു. പട്ടിക ജാതിക്കാരിയായ തന്നോട് ജാതി അധിക്ഷേപം നടത്തിയെന്നും പാപ്പനംകോട് സ്വദേശിയായ യുവതി പരാതിയില്‍ ആരോപിച്ചു.