ആടിനെ വളര്‍ത്തിയാല്‍ സ്റ്റാറ്റസ് പോകുമോ ?: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 09:05 AM  |  

Last Updated: 04th August 2021 09:05 AM  |   A+A-   |  

high court of kerala

ഫയല്‍ ചിത്രം

 

കൊച്ചി : സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് ഹൈക്കോടതി. എംഎസ് സി പഠിച്ചയാള്‍ രണ്ട് ആടുകളെ വളര്‍ത്തി വരുമാനമുണ്ടാക്കിയാല്‍ സ്റ്റാറ്റസ് പോകുമോ ?. ബി എ വരെ പഠിച്ചാല്‍ പിന്നെ അതൊന്നും പാടില്ല എന്നാണ് നമ്മുടെ മനോഭാവമെന്നും കോടതി അഭിപ്രായപ്പെട്ടു. 

സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ ലോകാവസാനമല്ല. യുവാക്കളുടെ മനോഭാവം മാറണം. റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയാകുമ്പോഴെല്ലാം പ്രതിഷേധങ്ങളാണ്. എപ്പോഴും സര്‍ക്കാര്‍ ജോലിയെ ആശ്രയിക്കാനാകില്ലെന്നും കോടതി പറഞ്ഞു. 

പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് യുവാക്കളുടെ മനോഭാവത്തെ വിമര്‍ശിച്ചത്. യൂറോപ്യന്‍ മാതൃകയിലുള്ള സംരംഭങ്ങള്‍ മാത്രമല്ല, നമ്മുടെ ഗ്രാമീണ സംരംഭങ്ങളും പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.