'ഹൈദരലി ശിഹാബ് തങ്ങളെ ഇ ഡി ചോദ്യം ചെയ്തിട്ടില്ല'; ചില കാര്യങ്ങള്‍ക്ക് വ്യക്തത തേടിയെന്ന് കുഞ്ഞാലിക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 05:03 PM  |  

Last Updated: 04th August 2021 05:03 PM  |   A+A-   |  

haidarali-kunjalikkutty

ഹൈദരലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി/ഫയല്‍

 

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളെ ഇഡി  ചോദ്യംചെയ്തിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.  ചില കാര്യങ്ങളില്‍ വ്യക്തത തേടുകയാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രികയില്‍ വന്ന പണത്തിന് പാലാരിവട്ടം പാലം കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു. എല്ലാ ഇടപാടുകളും നടത്തിയത് ബാങ്ക് മുഖേനയാണെന്നും നിയമപരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പണമിടപാടില്‍ ദുരുഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. മുന്‍ മന്ത്രി കെ ടി ജലീലാണ് തങ്ങളെ ചോദ്യം ചെയ്തതായി വിവിരം പുറത്തുവിട്ടത്. കള്ളപ്പണക്കേസിലാണ് ചോദ്യം ചെയ്തത് എന്നായിരുന്നു ജലീലിന്റെ ആരോപണം.  

അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസയച്ചു. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തി ഇഡി നോട്ടീസ് കൈമാറി.

കോഴിക്കോട് ചികിത്സയിലുള്ള തങ്ങളോട് മറ്റന്നാള്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചികിത്സയില്‍ തുടരുന്ന തങ്ങള്‍ മറ്റന്നാള്‍ ഹാജരാകില്ലെന്നാണ് ലീഗുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. നോട്ട് നിരോധനക്കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ പത്ത് കോടി വെളുപ്പിച്ചുവെന്നാണ് കേസ്.