പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്; മറ്റന്നാള്‍ ഹാജരാകണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 03:28 PM  |  

Last Updated: 04th August 2021 03:31 PM  |   A+A-   |  

sayyid_hydera_ali_thangal

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍/ചിത്രം ഫെയ്‌സ്ബുക്ക്‌

 

മലപ്പുറം: ചന്ദ്രിക അക്കൗണ്ട് കേസുമായി ബന്ധപ്പെട്ട്  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തി ഇഡി നോട്ടീസ് കൈമാറി. 

കഴിഞ്ഞ ജൂലായ് മാസം ഇത് സംബന്ധിച്ച് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിലും ഇക്കാര്യം വലിയ ചര്‍ച്ചയായിരുന്നു. മുന്‍ മന്ത്രി കെടി ജലീലും ഇത് സംബന്ധിച്ച രേഖകള്‍ ഇന്ന് പുറത്തുവിട്ടിരുന്നു

കോഴിക്കോട് ചികിത്സയിലുള്ള തങ്ങളോട് മറ്റന്നാള്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചികിത്സയില്‍ തുടരുന്ന തങ്ങള്‍ മറ്റന്നാള്‍ ഹാജരാകില്ലെന്നാണ് ലീഗുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. നോട്ട് നിരോധനക്കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ പത്ത് കോടി വെളുപ്പിച്ചുവെന്നാണ് കേസ്.