ഫസല്‍ വധക്കേസ്: കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്, മൂന്നുമാസത്തിന് ശേഷം കണ്ണൂരിലേക്ക് പോകാം

തലശ്ശേരി ഫസല്‍ വധക്കേസ് പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏര്യ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്
കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍/ഫെയ്‌സ്ബുക്ക്‌
കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍/ഫെയ്‌സ്ബുക്ക്‌

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസ് പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏര്യ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്. മൂന്നു മാസത്തിന് ശേഷം ഇരുവര്‍ക്കും എറണാകുളം ജില്ലക്ക് പുറത്തു പോകാം. എന്നാല്‍, കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മൂന്നു മാസം കൂടി ജില്ലയില്‍ തുടരണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 

2014ല്‍ കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ രണ്ടു പ്രതികളും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ഇരുവരും ജില്ലയില്‍ തന്നെ താമസിക്കുകയായിരുന്നു. ഇതിനിടെ നിരവധി തവണ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി രാജനും ചന്ദ്രശേഖരനും കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഫസല്‍ വധക്കേസ് സിബിഐയുടെ പ്രത്യേക സംഘത്തിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സത്താറാണ് ഹൈക്കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com