വ്യായാമം ചെയ്യുന്നതിനിടെ ഫ്ലാറ്റിന്റെ 9ാംനിലയിൽ നിന്ന് വീണു; കൊച്ചിയില്‍ പ്ലസ്ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 12:45 PM  |  

Last Updated: 05th August 2021 02:09 PM  |   A+A-   |  

accident death

പ്രതീകാത്മകചിത്രം

 

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ ഫ്ളാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് പെണ്‍കുട്ടി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന പ്ലസ് ടൂ വിദ്യാര്‍ഥിനി ഐറിന്‍ ജോയ് ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. 

സഹോദരന് ഒപ്പം ഫ്ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടെറസില്‍ നിന്ന് മൂന്നാം നിലയിലെ ഒരു ഷീറ്റിലേക്ക് വീഴുകയും അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.

ചിറ്റൂര്‍ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ളാറ്റിനു മുകളില്‍നിന്ന് വീണാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചാലക്കുടി സ്വദേശികളാണ്. ്അമ്മയും സഹോദരനും പെണ്‍കുട്ടിയുമാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. പിതാവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. 

പെണ്‍കുട്ടിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും