കാർട്ടൂണിസ്റ്റ് പി എസ് ബാനർജി അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 07:50 AM  |  

Last Updated: 06th August 2021 07:50 AM  |   A+A-   |  

p_s_banerjee_died

പി എസ് ബാനർജി

 

കൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി (41) അന്തരിച്ചു. കോവിഡാനന്തര ചികിൽസയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം.

ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. പാട്ടുകാരൻ എന്നീ നിലയിലും ശ്രദ്ധേയനായിരുന്നു. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലളിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഒരു ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. ഭാര്യ: ജയപ്രഭ, പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. രണ്ടുമക്കളുണ്ട്.