ജോലിക്കിടെ അപമര്യാദയായി പെരുമാറി ; സെക്രട്ടേറിയറ്റിലെ ഇടതു സംഘടനാ നേതാവിനെതിരെ പീഡന പരാതി ; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 08:05 AM  |  

Last Updated: 06th August 2021 08:05 AM  |   A+A-   |  

Kerala_Government_Secretariat

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ധനകാര്യവകുപ്പിലെ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ പീഡന പരാതി. സംഭവത്തില്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. രണ്ടു ദിവസം മുന്‍പാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥയായ യുവതി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. 

ജോലിക്കിടെ അടുത്തെത്തിയ ഇടതു സംഘടനാനേതാവ് കൂടിയായ ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും മുഖ്യമന്ത്രിയുടെ ഓഫിസിനേയും വിവരം അറിയിച്ചതായും സൂചനയുണ്ട്. 

പരാതി ലഭിച്ചാല്‍ കേസ് ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് കന്റോണ്‍മെന്റ് സ്‌റ്റേഷനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനെതിരെ രണ്ടു വര്‍ഷം മുമ്പും മറ്റൊരു പീഡന പരാതി ലഭിച്ചിരുന്നു. അന്ന് ഇടതു സംഘടനാ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.