കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു; ശനിയാഴ്ച രാവിലെ 7 മുതൽ 9 വരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 08:23 AM  |  

Last Updated: 06th August 2021 08:23 AM  |   A+A-   |  

Kochi Metro schedule

ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചി മെട്രോയുടെ സമയക്രമം പുനഃക്രമീകരിച്ചു. ഇനിമുതൽ ശനിയാഴ്ചകളിൽ രാവിലെ ഏഴിനു മെട്രോ സർവീസ് തുടങ്ങും. രാത്രി ഒൻപതിന് അവസാനിക്കും. തിരക്കുള്ള സമയത്ത് 10 മിനിറ്റ് ഇടവിട്ടും അല്ലാത്തപ്പോൾ 15 മിനിറ്റ് ഇടവിട്ടുമാവും ട്രെയിൻ. നിലവിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയായിരുന്നു സർവീസ്. 

യുപിഎസ്‌സി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7നു സർവീസ് തുടങ്ങും. രാവിലെ 10 വരെ 10 മിനിറ്റ് ഇടവേളയിലും അതിനു ശേഷം 30 മിനിറ്റ് ഇടവേളയിലും സർവീസ് ഉണ്ടാവും. രാത്രി എട്ടുവരെയാണു സർവീസ്.