അമ്പലത്തിൽ വച്ച് താലി കെട്ടി, വീട്ടിൽ കൊണ്ടുവിട്ട് മുങ്ങി; 16കാരിയുടെ ആത്മഹത്യ, ക്ഷേത്രം പൂജാരി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 07:22 AM  |  

Last Updated: 06th August 2021 07:22 AM  |   A+A-   |  

young woman committed suicide

പ്രതീകാത്മക ചിത്രം

 

ത‌ശൂർ: വടക്കാഞ്ചേരി  കുമ്പളങ്ങാട് സ്വദേശിയായ 16 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ഷേത്രം ശാന്തി അറസ്റ്റിൽ. വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്നാണ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ആത്മഹത്യ പീഡനത്തെ തുടർന്നാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. 

‌ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്ന ശരത്ത് അമ്പലത്തിലെത്താറുള്ള പെൺകുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ സമ്മർദത്തെ തുടർന്ന് കോട്ടയത്തുള്ള അമ്പലത്തിൽ വച്ച് ശരത്ത് പെൺകുട്ടിയെ താലി കെട്ടുകയും പിന്നീട് വീട്ടിൽ കൊണ്ടുപോയി വിടുകയുമായിരുന്നു. കുട്ടി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.