നിര്‍ണായക വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ല, സര്‍ക്കാരിനോട് മൃദുസമീപനം;  പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ ഹൈക്കമാന്‍ഡിന് പരാതി 

സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട വിഷയങ്ങളില്‍ സമരത്തിന് കരുത്തില്ല
കെ സുധാകരന്‍, വി ഡി സതീശന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
കെ സുധാകരന്‍, വി ഡി സതീശന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ദുര്‍ബലമാണെന്ന് ഹൈക്കമാന്‍ഡിന് പരാതി. സര്‍ക്കാരിനോട് പ്രതിപക്ഷത്തിന് മൃദു സമീപനമാണ്. നിര്‍ണായക വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും, പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. എ, ഐ ഗ്രൂപ്പുകളാണ് പരാതിയുമായി രംഗത്തെത്തിയത്. 

പ്രതിപക്ഷം ദുര്‍ബലമാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട വിഷയങ്ങളില്‍ സമരത്തിന് കരുത്തില്ല. നിരാശപ്പെടുത്തുന്ന പ്രകടനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേതും എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താവുന്ന വിഷയങ്ങള്‍ ലഭിച്ചിട്ടും പ്രതിപക്ഷനേതൃത്വവും കെപിസിസി പ്രസിഡന്റും മൃദു സമീപനമാണ് കൈക്കൊള്ളുന്നത്. മന്ത്രി ശശീന്ദ്രന്റെ ടെലഫോണ്‍ വിവാദവും, മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ സുപ്രീംകോടതി വിമര്‍ശനത്തിലും പ്രതിപക്ഷത്തിന്റെ നിലപാട് ദുര്‍ബലമായിപ്പോയി. 

മുട്ടില്‍ മരംമുറിക്കേസിലും പ്രതിപക്ഷം ശക്തമായ നിലപാട് കൈക്കൊണ്ടില്ല.  ഡിസിസി, കെപിസിസി പുനഃസംഘന സംബന്ധിച്ച് പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും പരാതിയില്‍ ഉന്നയിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏതാനും എംപിമാര്‍ രാഹുല്‍ഗാന്ധിയെയും പരാതി അറിയിച്ചതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com