പാലക്കാട് ഗര്‍ഭിണി തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 03:36 PM  |  

Last Updated: 07th August 2021 03:36 PM  |   A+A-   |  

RUSNIYA

മരിച്ച റുസ്‌നിയ


പാലക്കാട്: മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

സ്ത്രീധനം ആവശ്യപ്പെട്ട് ഇവര്‍ നിരന്തരം മകളെ പീഡിപ്പിച്ചിരുന്നതായി മരിച്ച റുസ്‌നിയയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് റുസ്‌നിയ സ്വന്തം വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. 

ഡിവൈഎസ്പി നേരിട്ടെത്തി റുസ്‌നിയയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്ത്രീധനപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.