കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകനയോ​ഗം; മാനദണ്ഡങ്ങളിലെ എതിർപ്പ് ചർച്ചയാകും

കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ എതി‍ർപ്പ് ശക്തമാകുന്നതിനിടെയാണ് യോഗം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോ​ഗം ചേരും. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ എതി‍ർപ്പ് ശക്തമാകുന്നതിനിടെയാണ് യോഗം.

നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങൾ യോ​ഗത്തിൽ ചർച്ചയാകും.  അതേസമയം മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന.

കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. നടപടികൾ കടുപ്പിക്കണോയെന്നതും ചർച്ചയാകും. സംസ്ഥാനത്തെ രോ​ഗ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com