'ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല'; കവിതയില്‍ വിശദീകരണവുമായി ജി സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 09:44 PM  |  

Last Updated: 08th August 2021 09:44 PM  |   A+A-   |  

g_sudhakaran

ജി സുധാകരന്‍/ഫയല്‍ ചിത്രം


ആലപ്പുഴ: തന്റെ പുതിയ കവിതയുടെ ദുര്‍വ്യാഖ്യാനത്തിന് പ്രസക്തയില്ലെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. 'പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത. ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല. കവിത നവാഗതര്‍ക്ക്' എന്ന് സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കവിത പ്രസിദ്ധീകരിച്ചതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

നേട്ടവും കോട്ടവും എന്ന പേരില്‍ എഴുതിയ പുതിയ കവിതയില്‍,സിപിഎം നേതൃത്വത്തിന് എതിരെ വിമര്‍ശനമുണ്ടെന്ന ചര്‍ച്ച ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതികരണവുമായി സുധാകരന്‍ രംഗത്തുവന്നിരിക്കുന്നത്. ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയാണെന്നും നവാഗതര്‍ക്കായി വഴിമാറുന്നുവെന്നും കവിതയില്‍ പറഞ്ഞിരുന്നു. 

അമ്പലപ്പഴയിലെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വീഴ്ച പാര്‍ട്ടി അന്വേഷിക്കുന്നതിനിടെയാണ് സുധാകരന്റെ പുതിയ കവിത വന്നത്. ഇതിന് പിന്നാലെ മറപടി കവിതയുമായി ഡിവൈഎഫ്‌ഐ അമ്പലപ്പുഴ മേഖല കമ്മിറ്റി പ്രസിഡന്റ് അനു കോയിക്കല്‍ രംഗത്തെത്തി. രാജാവിനധികാരം ഉപയോഗിച്ചെന്നും പ്രജകളുടെ അഭിമാനം അറിഞ്ഞില്ലെന്നും സുധാകരന്റ പേരെടുത്ത് പറയാതെ ഫെയ്‌സ്ബുക്ക് കവിതയില്‍ പറഞ്ഞിരുന്നു.