'പിണറായിയുടെ മത രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് ശ്രീജേഷിന്റെ നേട്ടങ്ങള്‍ കാണാന്‍ കഴിയുന്നില്ല'; അഞ്ചുകോടി പാരിതോഷികം പ്രഖ്യാപിക്കണം: ബി ഗോപാലകൃഷ്ണന്‍

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഹോക്കി താരം ശ്രീജേഷിനെ പിണറായി സര്‍ക്കാര്‍ അപമാനിക്കുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
ശ്രീജേഷ്, ബി ഗോപാലകൃഷ്ണന്‍
ശ്രീജേഷ്, ബി ഗോപാലകൃഷ്ണന്‍



തൃശ്ശൂര്‍: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഹോക്കി താരം ശ്രീജേഷിനെ പിണറായി സര്‍ക്കാര്‍ അപമാനിക്കുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മറ്റ് സംസ്ഥാനങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി അവാര്‍ഡ് പ്രഖ്യാപിക്കാത്തത് പിണറായി സര്‍ക്കാരിന്റെ മതരാഷ്ട്രീയം കൊണ്ടാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

ജുനൈദ് ഫോബിയ പിണറായിയെ പിടികൂടിയിട്ടുണ്ടൊ എന്ന് സംശയമുണ്ട്. ഇസ്രായേലില്‍ മരണപ്പെട്ട ഇടുക്കിയിലെ സൗമ്യയുടെ ഭൗതീക ശരീരത്തോട് മുഖ്യമന്ത്രി മുന്‍പ് അനാദരവ് കാട്ടി ഫെയ്സ്ബുക് പോസ്റ്റ് പിന്‍വലിച്ച അതേ മതരാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണോ ശ്രീജേഷിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ വൈകുന്നത് എന്ന സംശയമുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. പിണറായിയുടെ മത രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് ശ്രീജേഷിന്റെ നേട്ടങ്ങള്‍ കാണാന്‍ കഴിയുന്നില്ലന്നത് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

5 കോടി രൂപ ശ്രീജേഷിന് പാരിതോഷികം നല്‍കണം. സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചില്ലങ്കില്‍ ജനങ്ങളെ സഹകരിപ്പിച്ച് ജനകീയ അവാര്‍ഡ് പ്രഖ്യാപനം സംഘടിപ്പിക്കുമെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി ചെയ്ത പോലെ ശ്രീജേഷിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com