പരിചയക്കാരുടെ പേരിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; അടിച്ചുമാറ്റിയത് 55 ലക്ഷം; ഒടുവിൽ കുടുങ്ങി

പരിചയക്കാരുടെ പേരിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; അടിച്ചുമാറ്റിയത് 55 ലക്ഷം; ഒടുവിൽ കുടുങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: മുക്കുപണ്ടം പണയം വച്ച് അര ലക്ഷത്തിന് മുകളിൽ രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ചേർത്തലയിലാണ് തട്ടിപ്പ്. ചേർത്തല ആശാരിപറമ്പിൽ ദേവരാജൻ ആണ് പിടിയിലായത്. സ്വന്തം പേരിലും പരിചയക്കാരായ 13 ആളുകളുടെ പേരിലും മുക്കുപണ്ടം പണയം വച്ചാണ് ഇയാൾ പണം തട്ടിയത്. ചേർത്തല കേരളാ ഗ്രാമീൺ ബാങ്കിലാണ് മുക്കുപണ്ടം പണയം വച്ചു 55 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. 

തട്ടിപ്പിനെകുറിച്ച് 13 പേർക്കും അറിവില്ലെന്നാണ് വിവരം. എന്നാൽ എല്ലാവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പു പുറത്തുവന്നതോടെ ബാങ്കിൽ മുഴുവൻ പണവും തിരിച്ചടച്ചിട്ടുണ്ട്. 

ബാങ്കിൽ പണയം വെയ്ക്കാനെത്തുന്ന പരിചയക്കാരോട് തന്റെ സ്വർണവും അവരുടെ പേരിൽ പണയം വെയ്ക്കണമെന്ന ആവശ്യമുയർത്തിയാണ് ദേവരാജൻ സമീപിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പരിചയക്കാരനായതും തങ്ങൾക്കു സാമ്പത്തിക ബാധ്യത വരാത്തതിനാലും സഹായിക്കാനായി പലരും ഇടപാടുകൾക്ക് അനുമതി നൽകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

ബാങ്കിന്റെ പരിശോധനയിലാണ് മുക്കുപണ്ടം തട്ടിപ്പ് പുറത്താകുന്നത്. പലരുടെയും പേരിൽ പല തവണയായി ഇത്തരത്തിൽ മുക്കുപണ്ടം പണയം വെച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേവരാജൻ പിടിയിലായതോടെയാണ് വിവരങ്ങൾ ഇടപാടുകാർ പലരും അറിയുന്നത്. അധികൃതർ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്.  

ബാങ്കിലെ ഇയാളുടെ മറ്റിടപാടുകളെ കുറിച്ചും, മുൻകാല സ്വർണപണയങ്ങളെ കുറിച്ചും ബാങ്കും പൊലീസും പരിശോധനകൾ നടത്തുന്നുണ്ട്. നഷ്ടപെട്ട പണം തിരിച്ചടച്ച സാഹചര്യത്തിൽ ബാങ്കിനു നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com