ബിഹാറിൽ അറസ്റ്റിലായവരെ ഇന്ന് കൊച്ചിയിലെത്തിക്കും, രഖിലിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും അന്വേഷണം

രഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി അറസ്റ്റിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും
കൊല്ലപ്പെട്ട മാനസ, രാഖില്‍ /ഫയല്‍
കൊല്ലപ്പെട്ട മാനസ, രാഖില്‍ /ഫയല്‍

കൊച്ചി; മാനസയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിഹാറിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. രഖിലിന് തൊക്കു വിൽപ്പന നടത്തിയ  സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം കോതമംഗലം പൊലീസിന്‍റെ പിടിയിലായത്. ഇന്ന് ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന പ്രതികളെ നാളെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രെറ്റിന് മുന്നിൽ ഹാജരാക്കുക.

ബീഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്കിനായി രഖിൽ  35,000 രൂപ നൽകിയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.  രഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി അറസ്റ്റിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും. 

രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെ അതിസാഹസികമായാണ് പൊലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ സോനുവിന്റെ സംഘം ചെറുത്തുനില്‍പ്പിന് ശ്രമിച്ചിരുന്നു. ഇതോടെ ബിഹാര്‍ പൊലീസ് ഇവര്‍ക്ക് നേരേ വെടിയുതിര്‍ത്തു. പിടിയിലായ സോനുവിനെ ബിഹാറിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയിട്ടുണ്ട്. 7.62എംഎം പിസ്റ്റളാണ് രഖില്‍ വാങ്ങിയത്. 

ജൂലൈ 30-നാണ് കോതമംഗലത്ത് ബിഡിഎസ് വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ മേലൂര്‍ സ്വദേശി രഖില്‍ വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം അതേ തോക്ക് കൊണ്ട് രഖിലും സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com