'ഓണം ആഘോഷിക്കാൻ പണം വേണം'; പെൻഷൻ ചെവ്വാഴ്ചയ്ക്കകം, 3200 രൂപ കിട്ടും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 02:46 PM  |  

Last Updated: 08th August 2021 02:46 PM  |   A+A-   |  

pension

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 48,52,098 ഗുണഭോക്താക്കൾക്ക് ഈ മാസം 3200 രൂപ ലഭിക്കും. ഓഗസ്റ്റ് പത്തിനകം വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പെൻഷൻ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചു. 24.85 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവർക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെൻഷൻ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ച അവസ്ഥയിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യം കണക്കിലെടുത്താണ് പെൻഷൻ വിതരണം ആരംഭിച്ചതെന്നും മുഖ്യമന്ത്രി കുറിച്ചു.