അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അതിക്രമം; ഊരമൂപ്പനെയും മകനെയും പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 04:37 PM  |  

Last Updated: 08th August 2021 04:37 PM  |   A+A-   |  

palakakd

പൊലീസ് ആദിവാസിനേതാവിനെ പിടികൂടുന്ന ടെലിവിഷന്‍ ദൃശ്യം

 


പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആദിവാസി നേതാവിനേയും പിതാവിനേയും പിടിച്ചുകൊണ്ടുപോയെന്നു പരാതി. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി.എസ്. മുരുകനേയും പിതാവിനേയുമാണ് സ്ത്രീകളുടേയും കുട്ടികളുടേയും പ്രതിഷേധം വകവയ്ക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അടിപിടിക്കേസിലാണ് പൊലീസിന്റെ നടപടി.

മുരുകന്റെ പതിനേഴുവയസുള്ള മകനെ പൊലീസ് മുഖത്തടിച്ചതായും സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായുമാണ് പരാതി. ആദിവാസി സംഘടനകള്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുകയാണ്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം.

അതേസമയം ആദിവാസി നേതാവ് മുരുകന്റെ അതിക്രമ ദൃശ്യങ്ങളും പുറത്തു വന്നു. മുരുകന്റെ അതിക്രമത്തില്‍ പരിക്കേറ്റ അയല്‍വാസി കറുതാ ചലത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മുരുകനെതിരെ അഗളി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് മുരുകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സ്ത്രീകള്‍ അടക്കമുള്ള വര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്