മാനസ കൊലക്കേസ്; രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളെ കേരളത്തിൽ എത്തിച്ചു

മാനസ കൊലക്കേസ്; രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളെ കേരളത്തിൽ എത്തിച്ചു
രഖില്‍, മാനസ / ഫയല്‍
രഖില്‍, മാനസ / ഫയല്‍

കൊച്ചി: മാനസ കൊലപാതക കേസിൽ രഖിലിന് തോക്ക് നൽകിയതിന് ബിഹാറിൽ നിന്ന് അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെയാണ് കേരളത്തിൽ എത്തിച്ചത്. പ്രതികളെ ആലുവ റൂറൽ എസ്പി ഓഫീസിലാണ് എത്തിച്ചത്. ഇരുവരേയും നാളെ കോടതിയിൽ ഹാജരാക്കും.

കള്ള തോക്ക് നിർമാണത്തിന്റെയും വിൽപ്പനയുടെയും പ്രധാന കേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിൻറെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷിൻറെ അറസ്റ്റിന് സഹായകമായത്. 

35,000 രൂപയ്ക്കാണ് രഖിലിന് തോക്ക് നൽകിയതെന്ന് പൊലീസിൻറെ ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു. ബിഹാർ പൊലീസിൻറെ സഹായത്തോടെയാണ് പ്രതികളുടെ അറസ്റ്റ്. ബിഹാറിലുള്ള കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറൻ്റ് വാങ്ങിയാണ് പ്രതികളെ കേരളത്തിൽ എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com