കുളിമുറിയില്‍ പോയ ശേഷം തിരികെ എത്തിയില്ല; രക്തക്കറ; 24കാരി മരിച്ച നിലയില്‍; ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 12:28 PM  |  

Last Updated: 08th August 2021 12:28 PM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: യുവതിയെ ദുരൂഹസാഹചര്യത്തില്‍ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേമ്പളത്തിന് സമീപം കവുന്തിയില്‍ 
മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യ ദേവിക യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്‍ജുന്‍. 

ദേവിക നെടുങ്കണ്ടം എംഇഎസ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. മൂന്നരവയസ്സുള്ള ആര്യന്‍ മകനാണ്.

രാത്രി കുളിമുറിയില്‍പോയ ദേവിക തിരികെയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന്‌ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ നെടുങ്കണ്ടത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മുറിക്കുള്ളിലുണ്ടായിരുന്ന കസേരകള്‍ തകര്‍ന്നനിലയിലാണ്. കുളിമുറിയിലും അടുത്തുള്ള മുറിയിലും മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവികയും അര്‍ജുനുമായി വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ദേവികയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ് പറഞ്ഞു.