ബൈക്കിൽ കണ്ടെയ്നറിടിച്ച് യുവാവ് റോ‍ഡിൽ കിടന്നത് അര മണിക്കൂറിലേറെ,ചോര വാർന്നു മരിച്ചു; പണം മോഷ്ടിച്ച് അജ്ഞാതർ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 10:27 AM  |  

Last Updated: 08th August 2021 10:27 AM  |   A+A-   |  

road_accident

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരനു ഭക്ഷണം നൽകി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വടകരപ്പതി സ്വദേശി അമൽരാജിന്റെ മകൻ ഗ്രിഗോറി(32)ആണു മരിച്ചത്. ഗ്രിഗോറിയുടെ കൈവശമുണ്ടായിരുന്ന പണം അപകടത്തിനു ശേഷം മോഷണം പോയെന്നു ബന്ധുക്കൾ പറഞ്ഞു. 

റോഡിൽ അര മണിക്കൂറിലേറെ ചോര വാർന്നു കിടന്ന ഗ്രിഗോറിയെ യാത്രക്കാരിൽ ഒരാൾ വിവരം അറിയിച്ചതിനെ തുടർന്നു സ്വകാര്യ ആശുപത്രി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്റെ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ അടയ്ക്കാൻ കൈയിൽ കരുതിയിരുന്ന 10,000 രൂപ അപകടത്തിനു ശേഷം മോഷണം പോയെന്നു ബന്ധുക്കൾ പറഞ്ഞു.  അപകടത്തിൽപെട്ട് റോഡിൽ കിടന്നപ്പോൾ അജ്ഞാതർ പണം കവർന്നതായാണ് സംശയം.

അപകടത്തിനു ശേഷം കണ്ടെയ്നർ നിർത്താതെ പോയെങ്കിലും സിസിടിവിയുടെ സഹായത്തോടെ വാഹനം പിടികൂടി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.