അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് മരിച്ച വാഹനാപകടം : കാര്‍ ഡ്രൈവര്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു ; ആന്തരിക രക്തസ്രാവമെന്ന് ഡോക്ടർമാർ

ചോര ഛര്‍ദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാര്‍ ഇന്നലെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു
റമീസിന്റെ മരണത്തിന് ഇടയായ വാഹനാപകടം / ഫയല്‍ ചിത്രം
റമീസിന്റെ മരണത്തിന് ഇടയായ വാഹനാപകടം / ഫയല്‍ ചിത്രം

കണ്ണൂര്‍:  സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവറും മരിച്ചു. റമീസിന്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിന്‍ (42) ആണ് മരിച്ചത്.

ചോര ഛര്‍ദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാര്‍ ഇന്നലെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നു രാവിലെ അശ്വിന്‍ മരിച്ചു. ആന്തരിക രക്തസ്രവമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിത മദ്യപാനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

കഴിഞ്ഞ മാസമാണ് സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസിലെ മുഖ്യസാക്ഷിയായ റമീസ് വാഹനാപകടത്തില്‍ മരിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്താണ് റമീസ്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റമീസിന് നോട്ടീസ് നല്‍കിയതിന് തൊട്ടടുത്ത ദിവസമായിരുന്നു വാഹനാപകടം.

അര്‍ജുന്‍ ആയങ്കിയുടെ സ്വദേശമായ കപ്പക്കാട് വച്ച് അമിതവേഗത്തില്‍ ബൈക്കില്‍ എത്തിയ റമീസ് ഇടറോഡില്‍ നിന്നും മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കറ്റ റമീസ് മരിച്ചു. കാറില്‍ അശ്വിനും ഇയാളുടെ ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. മുന്‍ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ ആഘാതത്തില്‍ അശ്വിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com