മുൻകൂട്ടി ബുക്ക് ചെയ്തു; ബസ് നേരത്തെ പുറപ്പെട്ടതോടെ യാത്ര മുടങ്ങി; ടിക്കറ്റ് തുക തിരികെ നൽകാൻ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 08:02 AM  |  

Last Updated: 09th August 2021 08:02 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

കൊച്ചി: മുൻകൂട്ടി പണം അടച്ച് ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാൻ സാധിക്കാതെ പോയ ആൾക്ക് ടിക്കറ്റിന്റെ തുക കെഎസ്ആർടിസി തിരികെ നൽകണമെന്ന് ഉത്തരവ്. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം ആണ് തുക തിരികെ നൽകാൻ ഉത്തരവിട്ടത്.

ഹർജിക്കാരനു ടിക്കറ്റ് തുകയായ 931 രൂപ 30 ദിവസത്തിനകം കെഎസ്ആർടിസി തിരികെ നൽകണമെന്നാണ് ഉത്തരവ്.  ഇനി മുതൽ ഉപഭോക്താവിനു വ്യക്തമായി വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകണമെന്നും ഫോറം നിർദേശം നൽകി. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കെഎസ്ആർടിസിയുടെ മൾട്ടി ആക്സിൽ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര മുടങ്ങിയെന്നാണു പരാതി. 

ആലുവ സ്വദേശി റസൽ ജോയി ആണ് പരാതി നൽകിയത്. ഫോറം പ്രസിഡന്റ് ഡിബി ബിനു, അംഗങ്ങളായ വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ചാണ് തുകം തിരികെ നൽകണമെന്ന് ഉത്തരവിട്ടത്.