കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഒന്നാം പ്രതി പിടിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാര്‍ പിടിയില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാര്‍ പിടിയില്‍. തൃശൂരില്‍ നിന്ന് വൈകീട്ട് നാലരയോടെയാണ് പിടിയിലായത്. പ്രതിയെ നാളെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആര്‍ സുനില്‍ കുമാര്‍. തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതികളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുകയാണ് എന്ന തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു.

മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ.ബിജു കരിം (45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ.ജില്‍സ് (43), ഇടനിലക്കാരന്‍ കിരണ്‍ (31), കമ്മിഷന്‍ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ (43) എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. നാലാംപ്രതി കിരണ്‍ ഇതിനകം രാജ്യം വിട്ടതായാണ് സൂചന. അടുത്ത ദിവസം പ്രതികളുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാനിരിക്കേയാണ് ഒന്നാം പ്രതി അറസ്റ്റിലായത്. 

കരുവന്നൂര്‍ ബാങ്കില്‍ 300 കോടി രൂപയുടെ വായപ തട്ടിപ്പ് നടന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകാരുടെ ആധാരം അടക്കം അവരറിയാതെ വീണ്ടും പണയപ്പെടുത്തി പ്രതികള്‍ കോടികള്‍ തട്ടിയെടുത്തു എന്നാണ് കേസ്.  എന്നാല്‍ ആയിരത്തോളം കോടിയുടെ തട്ടിപ്പ് നടന്നതായും ആക്ഷേപമുണ്ട്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വായ്പ തട്ടിപ്പില്‍ ഇഡിയും കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com